കോതമംഗലം: ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്താണ് കാട്ടാനക്കൊമ്പന്‍ കിണറ്റില്‍ വീണത്. കോട്ടപ്പടി മുട്ടത്തുപാറ കൂരാഞ്ഞി ബിജുവിന്റെ പറമ്പിലെ കിണറ്റിലാണ് കൊമ്പന്‍ വീണത്. വെളളി പുലര്‍ച്ചെയാണ് കാട്ടാന വീണത്. അസാധാരണമായി പട്ടികുരക്കുന്നത് നാട്ടുകാര്‍ കേട്ടതോടെ നടത്തിയ തിരച്ചിലിലാണ് ആന വീണത് ശ്രദ്ധയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.