Timely news thodupuzha

logo

കൊള്ളയടിക്കലിനെ ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു: രാഹുൽ ​ഗാന്ധി

കോഴിക്കോട്: ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽഗാന്ധി രംഗത്ത്. ഇലക്‌ടറൽ ബോണ്ടിന്‍റെ സൂത്രധാരൻ മോദിയാണ്.

കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇലക്‌ടറൽ ബോണ്ടിനെ കൊള്ളയടിക്കലെന്ന മലയാളം പദം ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി പരിഹാസിച്ചത്.

മോദി അഴിമതി സംരക്ഷിക്കുകയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ടെന്നു പറയുന്നു. മാധ്യമങ്ങൾപോലും ഇലക്‌ടറൽ ബോണ്ടിനെപ്പറ്റി സംസാരിക്കുന്നില്ല.

മാത്രമല്ല ഇലക്‌ടറൽ ബോണ്ടിനെപ്പറ്റി ലേഖനമെഴുതിയാൽ ഇ.ഡിയും സി.ബി.ഐയും മാധ്യമ പ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് ഇന്നത്തെ സാഹചര്യമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *