
സിഡ്നി: ഷോപ്പിങ്ങ് മാളിൽ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ സധൈര്യം നേരിട്ട വിദേശിക്ക് ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ആന്തണി ആൽബനീസ്.
ഫ്രഞ്ച് പൗരനായ ഡാമിയൻ ഗുയേറയ്ക്കാണ് പ്രധാനമന്ത്രി ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്തത്. ശനിയാഴ്ച സിഡ്നിയിലെ ഷോപ്പിങ്ങ് മാളിൽ നടന്ന കത്തി ആക്രമണത്തിനിടെ ആണ് ഫ്രഞ്ച് പൗരനായ ഡാമിയൻ അക്രമിയെ തടയാൻ ശ്രമിച്ചത്.
അക്രമിയായ ജോയൽ കൗച്ചി കത്തിയുമായി എസ്കലേറ്ററിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ കൈയിൽ വലിയ മര കഷ്ണവുമായി ഡാമിയൻ ഇയാളെ തടയാൻ ശ്രമിക്കുക ആയിരുന്നു.
ഇതിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. തുടർന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി യുവാവിന് പൗരത്വവും വാഗ്ദാനം ചെയ്തത്.