
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം എന്നിവിടങ്ങളിൽ താറാവ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇതോടൊപ്പം, രോഗ വ്യാപനം തടയുന്നതിനായി ഈ പ്രദേശങ്ങളിലെ മുഴുവൻ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളെ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.
ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെയും തിരുവല്ലയിലെയും ലാബുകളിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അയച്ച 3 സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.