ആലപ്പുഴ: പൂങ്കാവില്‍ സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയാണ്(61) കൊല്ലപ്പെട്ടത്.
സംഭവത്തിൽ റോസമ്മയുടെ സഹോദരന്‍ ബെന്നിയെ(63) പോലീസ് കസ്റ്റഡിയിലെടുത്തു. പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്.
ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയതായാണ് വിവരം. റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു.
ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.