Timely news thodupuzha

logo

അ​വ​ധി​ തി​ര​ക്ക്; 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും

കൊ​ല്ലം: മ​ധ്യ​വേ​ന​ൽ അ​വ​ധി​യു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്താ​ക​മാ​നം വി​വി​ധ റൂ​ട്ടു​ക​ളി​ൽ 9,111 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

2023ൽ ​റെ​യി​ൽ​വേ 6,369 സ​മ്മ​ർ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണു ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി ഓ​ടി​ക്കു​ന്ന​ത് 2,742 ട്രി​പ്പു​ക​ളാ​ണ്.

ട്രി​പ്പു​ക​ളു​ടെ എ​ണ്ണം സോ​ൺ തി​രി​ച്ച് ഇ​ങ്ങ​നെ​യാ​ണ്: സെ​ൻ​ട്ര​ൽ-488, ഈ​സ്റ്റേ​ൺ-254, ഈ​സ്റ്റ് സെ​ൻ​ട്ര​ൽ-1003, ഈ​സ്റ്റ് കോ​സ്റ്റ്-102, നോ​ർ​ത്ത് സെ​ൻ​ട്ര​ൽ-142. നോ​ർ​ത്ത് ഈ​സ്റ്റേ​ൺ-244, വ​ട​ക്ക് കി​ഴ​ക്ക​ൻ അ​തി​ർ​ത്തി-88, വെ​സ്റ്റേ​ൺ-778, നോ​ർ​ത്ത് വെ​സ്റ്റേ​ൺ-1623.

സൗ​ത്ത് സെ​ൻ​ട്ര​ൽ-1012, സൗ​ത്ത് ഈ​സ്റ്റേ​ൺ-276, സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ-810, വെ​സ്റ്റ് സെ​ൻ​ട്ര​ൽ-1878. ദ​ക്ഷി​ണ റെ​യി​ൽ​വേ 16 റൂ​ട്ടു​ക​ളി​ലാ​യി 239 ട്രി​പ്പു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചു​ള്ള​ത്.

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ, ന്യൂ​ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ഗു​ജ​റാ​ത്ത് തു​ട​ങ്ങി സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് ഈ ​സ​ർ​വീ​സു​ക​ളെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ച്ചു​വേ​ളി – ​ബാം​ഗ്ലൂ​ർ, ചെ​ന്നൈ -​ കൊ​ച്ചു​വേ​ളി, തി​രു​നെ​ൽ​വേ​ലി – ചെ​ന്നൈ, കൊ​ച്ചു​വേ​ളി – ​ഷാ​ലി​മാ​ർ, ചെ​ന്നൈ – ​ബാ​ർ​മ​ർ, കൊ​ച്ചു​വേ​ളി -​ നി​സാ​മു​ദീ​ൻ, നി​സാ​മു​ദീ​ൻ -​ എ​റ​ണാ​കു​ളം, താം​ബ​രം – ​മാം​ഗ്ലൂ​ർ​, ഈ​റോ​ഡ് – ​ഉ​ഥ​ന, എ​റ​ണാ​കു​ളം – ​പാ​റ്റ്ന, കോ​യ​മ്പ​ത്തൂ​ർ – ​ബ​റൂ​ണി തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലാ​യി​രി​ക്കും ദ​ക്ഷി​ണ റെ​യി​ൽ​വേ സ​മ്മ​ർ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക.

ഇ​ത് കൂ​ടാ​തെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം വ​ന്ദേ​ഭാ​ര​ത് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ചെ​ന്നൈ എ​ഗ്മോ​റി​നും നാ​ഗ​ർ​കോ​വി​ലി​നും മ​ധ്യേ ഓ​ടി​ക്കു​മെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വേ​ന​ൽ കാ​ല​ത്ത് സ്റ്റേ​ഷ​നു​ക​ളി​ൽ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ സോ​ണ​ൽ അ​ധി​കാ​രി​ക​ൾ​ക്കും റെ​യി​ൽ​വേ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ്മ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ൽ ക്ലാ​സ് കോ​ച്ചു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ക്യൂ ​സം​വി​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ത്ഭ​വ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​കം നി​യോ​ഗി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *