കോതമംഗലം: ഐക്യത്തിന്റെ മൂലക്കല്ലിലാണ് കോതമംഗലം രൂപത പടുത്തുയർത്തിയിട്ടുള്ളത് എന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
വിശ്വാസത്തോടെ എക്കാലത്തും വിശ്വസ്തത പുലർത്തിയ ദൈവ ജനംആണ് കോതമംഗലം രൂപതയുടെ ആസ്തി. ഏതൊക്കെ വിധത്തിൽ സഭയെ സഹായിക്കാൻ പറ്റിയിട്ടുണ്ടോ അതെല്ലാം രൂപത പിന്തുടർന്നു വരുന്നുണ്ട്. മനുഷ്യന്റെ വേദനകൾ സങ്കടങ്ങൾ എന്നിവയിൽ എല്ലാം കരം ചേർത്തുപിടിച്ച നല്ല സമരിയ കാരന്റെ മാതൃക നൽകിയ രൂപതയാണ് കോതമംഗലം.
രൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ പിതാക്കന്മാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും ആത്മായരുടെയും കഷ്ടപ്പാടും ഐക്യവുമാണ് സ്ഥാപക പിതാവ് മാർ മാത്യു പോത്തനാമൊഴി. രൂപതയെ വളർച്ചയിലേക്ക് നയിച്ച മാർ ജോർജ് പുന്നക്കൂട്ടിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവരോടും രൂപത കുടുംബത്തോടും ഉള്ള നന്ദിയും സ്നേഹവും മാർ തട്ടിൽ പിതാവ് അറിയിച്ചു.
കർത്താവ് ഇടപെട്ടാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ. അതിനായി എല്ലാവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായി പ്രാർത്ഥിക്കണം. ഇത് ദൈവവിളിയുടെ വാരമാണ്. ധാരാളം ദൈവവിളികൾ ഉണ്ടാകട്ടെയെന്നും മാർ തട്ടിൽ പിതാവ് ആശംസിച്ചു. മക്കൾ ദൈവത്തിന്റെ ദാനമാണ്. മക്കളെ സ്വീകരിക്കുന്നതിൽ മാതാപിതാക്കൾ പിശുക്ക് കാണിക്കരുതെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. ദിവ്യബലിയിൽ മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.
മാർ ജോർജ് മഠത്തി കണ്ടത്തിൽ മാർ ജോർജ് പുന്നക്കോട്ടിൽ വികാരി ജനറാൾ മോൺ. പയസ് മലേകണ്ടം, സിഎംഎ പ്രൊവിഷൽ സുപ്പീരിയർ ഫാ. മാത്യു മഞ്ഞക്കുന്നേൽ, രൂപതയിലെ ഫൊറോനാ വികാരിമാർ വിശുദ്ധ ബലിയിൽ മാർ റാഫേൽ തട്ടിൽ പിതാവിനോടൊപ്പം സഹകാർമികരായി. ദിവ്യബലിക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
നേരത്തെ കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ മാർ ജോർജ് മഠത്തിൽ കണ്ടത്തിൽ, മാർ ജോർജ് പുന്നക്കൂട്ടിൽ എന്നിവർക്കൊപ്പമെത്തിയ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ ജപമാലകൾ കൊണ്ട് നിർമിച്ച ബൊക്ക നൽകി സ്വീകരിച്ചു. കോതമംഗലം രൂപതയുടെ സ്നേഹത്തിന്റെയും ആദരവിന്റെയും സൂചകമായി മേജർ ആർച്ച് ബിഷപ്പിന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അംശവടി സമ്മാനിച്ചു.