തൊടുപുഴ: തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ തൊടുപുഴ തഹസിൽദാർ എ.എസ് ബിജി മോൾ പറഞ്ഞു. 216 ബൂത്തുകളും വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്.
നാളെ രാവിലെ ഏഴു മണിക്ക് 260 പോളിങ്ങ് ഉദ്യോഗസ്ഥർ ഇ.ആർ.ഒ, എ.ആർ.ഒ ഉദ്യോഗസ്ഥരും ഹാജരാകും. 20 കൗണ്ടറുകൾ ആണ് ഉള്ളത്. എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലേക്കും ഉള്ള പ്രിസൈഡിങ്ങ് ഓഫീസര്‍മാരും എത്തിച്ചേരും.
ഇലകോട്രേണിക് പോളിങ്ങ് മിഷ്യൻ, വിവിപാറ്റ് തുടങ്ങി ആവശ്യമായ എല്ലാ സാധനങ്ങളും വാഹനത്തിൽ പോളിങ്ങ് ബൂത്തുകളിലേക്ക് കൊണ്ടു പോവുകയും 26ന് ഇലക്ഷനു ശേഷം തിരികെ എത്തിക്കുന്നതിനുമായിട്ടുള്ള എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസർമാർക്കുള്ള ക്ലാസുകൾ നടന്നു കൊണ്ടിരിക്കുക ആണെന്നും തഹസിൽദാർ അറിയിച്ചു.