Timely news thodupuzha

logo

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 112 ബസുകള്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവിധ മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ 112 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലേക്ക് അഞ്ചു കേന്ദ്രങ്ങളില്‍ നിന്നും 25ന് രാവിലെ 5 മണി മുതല്‍ ബസുകള്‍ പുറപ്പെടും.

ദേവികുളം മണ്ഡലം – മൂന്നാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഉടുമ്പന്‍ചോല – നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്, എസ്,എസ്, തൊടുപുഴ – മിനി സിവില്‍ സ്റ്റേഷന്‍, ഇടുക്കി – പുതിയ ബസ് സ്റ്റാന്‍ഡ് കട്ടപ്പന, ചെറുതോണി ടൗണ്‍, പീരുമേട് – മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുന്നത്.

പോളിങ്ങ് സാമഗ്രികള്‍ തിരികെ കൈപറ്റിയതിനു ശേഷം മടക്കയാത്രക്കും ഈ ബസുകള്‍ ഉപയോഗിക്കാം. സുഗമമായ യാത്രയ്ക്ക് ഓരോ മണ്ഡലത്തില്‍ നിന്നും 20ന് മുകളില്‍ ബസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *