ഇടുക്കി: കട്ടപ്പന പഴയബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫിറ്റ്‌നസ് വേൾഡ് ജിമ്മിലാണ് ബുധനാഴ്ച രാത്രിയിൽ സംഘർഷം ഉണ്ടായത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിക്കേറ്റ ജീവനും ഉടമ പ്രമോദും തമ്മിൽ വാക്ക്തർക്കം ഉണ്ടായിരുന്നു.
തുടർന്ന് ഇന്നലെ രാത്രിയിൽ മുൻകൂറായി അടച്ച പണം തിരികെ ആവശ്യപ്പെട്ട് ജിമ്മിൽ എത്തിയപ്പോഴാണ് പ്രമോദ് ജീവനെ ആക്രമിച്ചത്.വാക്ക് തർക്കത്തിനൊടുവിൽ പ്രതി കത്തി എടുത്ത് കുത്തുകയായിരുന്നു.യുവാവിന്റെ കൈമുട്ടിന് മുകളിലാണ് കുത്തേറ്റത്.
ആഴമുള്ള മുറിവായതിനാൽ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്.കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജീവനെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.സംഘർഷം ഉണ്ടായതിന് പിന്നാലെ അടുത്തുള്ളവർ പോലീസിൽ വിവരം അറിയിച്ചിരുന്നു.തുടർന്ന് പോലീസ് സംഘം ജിമ്മിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.