സന: മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ല, കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.
12 വർഷങ്ങൾക്കു ശേഷം നിമിഷപ്രിയയെ ജയിലിലെത്തി കണ്ട ശേഷമാണ് പ്രേമകുമാരിയുടെ പ്രതികരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.