Timely news thodupuzha

logo

ആഘോഷങ്ങളില്ലാതെ ഐ.ജി ശ്രീധന്യയുടെ വിവാഹം നടന്നു

തിരുവനന്തപുരം: ആഘോഷങ്ങൾ ഒഴിവാക്കി രജിസ്റ്റർ വിവാഹം ചെയ്ത്‌ രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്‌. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരം ചൊവ്വാഴ്ച തിരുവനന്തപുരത്തെ വസതിയിലായിരുന്നു രജിസ്‌ട്രേഷൻ.

ഹൈക്കോടതി ഉദ്യോഗസ്ഥനായ ഗായക് ആർ ചന്ദാണ്‌ വരൻ. ഇരുവരുടെയും അച്ഛനമ്മമാരടക്കം അടുത്ത ബന്ധുക്കൾ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുത്തത്‌.

രജിസ്‌ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ രജിസ്‌ട്രേഷൻ. കേക്ക്‌ മുറിച്ച്‌ ദമ്പതികൾ മധുരം പങ്കിട്ടു.

ആദിവാസി വിഭാഗത്തിൽ നിന്ന്‌ ഐ.എ.എസ്‌ നേടിയ ആദ്യ വനിതയാണ്‌ വയനാട്‌ സ്വദേശിനി ശ്രീധന്യ. 2019ൽ സിവിൽ സർവീസ്‌ പരീക്ഷയിൽ 410ആം റാങ്കാണ്‌ ശ്രീധന്യ നേടിയത്‌.

Leave a Comment

Your email address will not be published. Required fields are marked *