Timely news thodupuzha

logo

ദക്ഷിണേന്ത്യയിലെ 60ഓളം പേര്‍ പങ്കെടുത്ത ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് സമാപിച്ചു

തൃശൂർ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍, ഇ.പി.സി കേരളത്തിന്‍റെയും വാഴച്ചാല്‍ വനം ഡിവിഷന്‍റെയും സഹകരണത്തോടെ സംഘടിപ്പിച്ച ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് പരിപാടി സമാപിച്ചു.

പുതിയ യാത്രാനുഭവങ്ങള്‍ നേടുവാനും വനം വന്യജീവി സംരക്ഷണത്തിന്‍റെ പ്രാധാന്യം സമൂഹത്തിനു പകര്‍ന്നു നല്കുവാനും വേണ്ടിയാണ് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഇടുക്കി യൂണിറ്റ് ഈ പരിപാടി സംഘടിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 60ഓളം പേര്‍ യാത്രയില്‍ പങ്കാളികളായി. ഇടുക്കി യൂണിറ്റ് പ്രസിഡന്‍റ് എന്‍ രവീന്ദ്രന്‍, സെക്രട്ടറി എ.പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതി അംഗം ആര്‍ മോഹന്‍ എന്നിവരോടൊപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ട്രൈബല്‍ വാച്ചര്‍മാരും യാത്രയില്‍ പങ്കാളികളായി.

വിവിധ വെള്ളച്ചാട്ടങ്ങളോടൊപ്പം വൈവിധ്യമാര്‍ന്ന സസ്യ – ജന്തു ജാലങ്ങളെ കാണുവാനും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കുവാനും ഭൂമിയില്‍ മനുഷ്യരുടെ നിലനില്‍പ്പിന് വനം നിലനിര്‍ത്തേണ്ട ആവശ്യകത സ്വയം ബോധ്യപ്പെടുവാനും ക്യാമ്പ് ഉപകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *