Timely news thodupuzha

logo

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കൽ കോളെജുകളിൽ ജോലി നേടിയ ശേഷം അവധിയെടുത്ത് അഞ്ച് വർഷമായിട്ടും തിരികെ ജോലിക്കു ഹാജരാകാത്ത സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിട്ടു തുടങ്ങി. വിവിധ മെഡിക്കൽ കോളെജുകളിലായി 216 നഴ്സുമാർ അനധികൃത അവധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ, പ്രൊബേഷൻ പൂർത്തിയാകാതെ അവധിയിൽ തുടരുന്ന 61 പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. ജോലിക്കു ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കാണിച്ച് മറ്റുള്ളവർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. പരമാവധി അഞ്ച് വർഷമാണ് ശമ്പളമില്ലാതെ അവധിയെടുക്കാൻ സാധിക്കുക.

ഈ നിബന്ധന വരുന്നതിനു മുൻപ് പലരും ജോലിക്കു കയറിയതിന് പിന്നാലെ അവധിയെടുത്ത്, വിരമിക്കുന്നതിനു മുൻപ് തിരിച്ചുകയറുകയും, സർക്കാർ പെൻഷന് അർഹത നേടുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളിൽ ജോലിക്കു പോകുന്നവരാണ് ഏറെയും ഈ രീതി പിന്തുടർന്നിരുന്നത്.

സർക്കാർ ഡോക്റ്റർമാരും ഇത്തരത്തിൽ അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്ത ശേഷം റിട്ടയർമെൻറിനു തൊട്ടു മുൻപ് തിരിച്ചെത്തുന്ന പതിവ് പിന്തുടരുന്നുണ്ട്. ഇത്തരത്തിൽ 36 പേരെ ഏതാനും ദിവസം മുൻപ് പിരിച്ചുവിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *