ന്യൂഡല്‍ഹി: ഒരാള്‍ എട്ട് തവണ വോട്ട് ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഈറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് കേസെടുത്തു.
കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിങ്ങ് നടത്താനും തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിറക്കി. രാജന്‍ സിംഗ് എന്നയാളായിരുന്നു ബി.ജെ.പിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്തത്.
ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത് എത്തിയിരുന്നു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വീഡിയോ പങ്കുവെച്ചു കൊണ്ട് സംഭവത്തിൽ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കുകയായിരുന്നു.
ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി രാജന്‍ സിംഗ് എട്ട് തവണ വോട്ടു ചെയ്യുന്നതും രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിഡിയോയിൽ കാണാം.