ഇടുക്കി: വികസന രംഗത്തും സംഘാടക മികവിലും നാടിനൊപ്പം നിലകൊണ്ട പൊതു പ്രവർത്തകനാണ് കേരള കോൺഗ്രസ് നേതാവായ രാജു തോമസെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനും മുൻ മന്ത്രിയുമായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ചെറുതോണിയുമായി ബന്ധപ്പെടുന്ന റോഡ് വികസന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയ രാജു തോമസ്, താനുമായി നല്ല വ്യക്തിബന്ധം പുലർത്തിയിരുന്നു.
തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് പാർട്ടിക്കൊപ്പമെന്നും നിലകൊണ്ട രാജു തോമസിൻ്റെ നിര്യാണം പാർട്ടിക്കും നാടിനും തീരാനഷ്ടമാണ്.
ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു നടത്തിയ അനുശോചന സന്ദേശത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം
ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി ജില്ലാ സെക്രട്ടറിയും വാത്തിക്കുടി പഞ്ചായത്ത് മെമ്പറുമായ പ്രദീപ് ജോർജ്, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, ബിനോയ് വെള്ളിമുഴ എന്നിവരും എം.എൽ.എയോടൊപ്പം അനുശോചനം അർപ്പിച്ചു.