മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളായ ബി.എസ്.ഇ സെൻസെക്സും നിഫ്റ്റി50യും സർവകാല റെക്കോഡ് ഭേദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരാഴ്ച ശേഷിക്കെയാണ് ഓഹരി വിപണിയിലെ ഉണർവ്. ഫിനാൻഷ്യൽ, മെറ്റൽ സ്റ്റോക്കുകളുടെ ബലത്തിൽ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 76,000 പോയിന്‍റ് മറികടന്നു.
നിഫ്റ്റി 23,100 പോയിന്‍റിലുമെത്തി. സെൻസെക്സ് സ്റ്റോക്കുകളിൽ ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി, എച്ച്ജിഎഫ്സി ബാങ്ക്, കൊടാക് ബാങ്ക് എന്നിവ കരുത്ത് കാട്ടി. നിഫ്റ്റിയിൽ റിയൽറ്റി സ്ഥാപനങ്ങളായ ശോഭ, ലോധ, ഗോദ്റെജ് പ്രോപ്പർട്ടീസ് എന്നിവയും മികവ് പുലർത്തി.