ഇടുക്കി: പുളിയന്മല നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പുറ്റടി സ്പൈസസ് ബോർഡ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് രാജ മാട്ടുകാരൻ അധ്യക്ഷത വഹിച്ച സമരം കെ.പി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് എം.എൻ ഗോപി ഉദ്ഘാടനം ചെയ്തു.
കടുത്ത വരൾച്ചയിലും വേനലിലും കൃഷി നശിച്ച ഇടുക്കി ജില്ലയിലെ ഏലം കർഷകരെ രക്ഷിക്കുക, ഇടുക്കി ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുക, ഏലം പുനർ കൃഷിക്ക് ധനസഹായം നൽകുക, കൃഷി നഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഏലം കർഷകരോടുള്ള സ്പൈസസ് ബോർഡിന്റെ അവഗണന അവസാനിപ്പിക്കുക, ഏലം ബോർഡ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്.
യോഗത്തിൽ ആന്റണി കുഴിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി റീജന കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് അമ്പിളി വിലാസം, വക്കച്ചൻ, കെ.ഡി മോഹനൻ, തങ്കച്ചൻ ഇടയാടി, കെ.സി ബിജു, അനിൽ കട്ടുപ്പാറ, മുത്തുകുമാർ, ഷാജി ചിങ്ങംതറ, രാജൻ ബോജൻ, മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു.