Timely news thodupuzha

logo

കോട്ടയത്ത് ഉരുൾപൊട്ടൽ: 7 വീടുകൾ തകർന്നു

കോട്ട‍യം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കോട്ടയത്ത് ഉരുൾപൊട്ടൽ. ഏഴ് വീടുകൾ തകർന്നതായാണ് വിവരം. ഭരണങ്ങാനം വില്ലേജിൽ ഇടമുറക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്.

പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായതോടെ ഇന്ന് എറണാകുളം, കോട്ട‍യം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രചവചിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *