തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കശുമാവ് കൃഷി വികസന ഏജൻസി, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ 30,000 കശുമാവിൻ തൈകൾ നട്ട് പരിപാലിക്കുന്നതിൻ്റെ വിതരണോത്ഘാടനം ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യുവിന് തൈ നൽകി കൊണ്ട് പ്രശസ്ത സിനിമാതാരം പത്മശ്രീ മോഹൻലാൽ നിർവ്വഹിച്ചു.
തൈകൾ നടുന്നതിനൊപ്പം അവ സംരക്ഷിച്ച് പരിപാലിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമി തോമസ് കാവാലം അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മാത്യു കെ ജോൺ, സിബി ദാമോദരൻ, രവി കെ.കെ, അഡ്വ. ആൽബർട്ട് ജോസ്, കെ.എസ് ജോൺ, നൈസി ഡെനിൽ, ഡാനിമോൾ വർഗീസ്, ടെസിമോൾ മാത്യു, മിനി ആൻ്റണി, ആൻസി സോജൻ, ഷൈനി സന്തോഷ്, ആലക്കോട് ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ആര്യാംമ്പ, ഫീൽഡ് ഓഫീസർ ശാലിനി, ഫീൽഡ് അസിസ്റ്റന്റ് ബിനുകുമാർ, ജോയിന്റ് ബി.ഡി.ഒ ജ്യോതി ഡി എന്നിവർ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡൻ്റ് ജിജി സുരേന്ദ്രൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എ.ജെ നന്ദിയും പറഞ്ഞു.