കൊച്ചി: ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽ നിന്നു ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടത് കാൽപാദത്തിൻറെ എല്ലിന് പൊട്ടലുണ്ടായി. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ്‌ലൈഫിൻറെ’ ചിത്രീകരണത്തിനിടെയാണ് സംഭവം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരുക്കേറ്റു
