മുംബൈ: 2047 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റാൻ പി.എഫ്.ഐ ഗൂഢാലോചന നടത്തിയെന്ന് ബോംബെ ഹൈക്കോടതി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ) പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് അംഗങ്ങളുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളികൊണ്ടാണ് ബോംബെ ഹൈകോടതി ഇങ്ങനെയൊരു പരാമർശം നടത്തിയത്.
2047ഓടെ ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റാൻ പി.എഫ്.ഐ നടത്തിയ ഗൂഢാലോചനയിൽ ഇവർ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2047 ഓടെ ഇന്ത്യയെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റാനുള്ള പിഎഫ്ഐയുടെയും അതിൻ്റെ അംഗങ്ങളുടെയും ഉദ്ദേശ്യം ഉറുദു ഭാഷയിലുള്ള ഡോക്യുമെന്റിൽ കാണിക്കുന്നതായും കോടതി കണ്ടെത്തി.
പ്രതികളായ റാസി അഹമ്മദ് ഖാൻ(30), അബ്ദുൾ ഷെയ്ഖ്(50), ഉനൈസ് ഉമർ ഖയ്യാം പട്ടേൽ(32) എന്നിവരുടെ ഹർജികൾ കോടതി തള്ളിക്കളഞ്ഞു.
ഇവർ എല്ലാം പരസ്പരബന്ധിതമാണെന്നും അവർ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
വിഷൻ-2047 ഡോക്യുമെൻ്റിൻ്റെ സൂക്ഷ്മ പരിശോധന സൂചിപ്പിക്കുന്നത്, ഇത് ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിനുള്ള ഒരു ഗൂഢാലോചനയും രൂപകൽപ്പനയുമാണ്. അതിൽ പറഞ്ഞിരിക്കുന്ന സാധ്യമായ എല്ലാ രീതികളും സ്വീകരിച്ചുകൊണ്ട് ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആണ് അവർ ലക്ഷ്യമിടുന്നത്.
അവരുടെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ നടത്തുന്ന ഭയാനകമായ പ്രവൃത്തികൾ നടത്താൻ വേണ്ടിയാണു ഇത്, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെൻ്റിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
സമാന ചിന്താഗതിക്കാരായ ആളുകളെ തങ്ങളോടൊപ്പം ചേരാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടതായി സാക്ഷികളുടെ മൊഴികളായും ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളായും രേഖകളിൽ ആവശ്യത്തിലധികം കാര്യങ്ങൾ ലഭ്യമാണെന്ന് വിശദമായ ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു.
അക്രമ സംഭവ വികാസങ്ങളിലൂടെ അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗത്തിലൂടെ സർക്കാരിനെ മറികടക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നതായും കോടതി പരാമർശിച്ചു.
ഇവർ പ്രചാരകർ മാത്രമല്ല. അവരുടെ സംഘടനയുടെ വിഷൻ-2047 രേഖ നടപ്പിലാക്കാൻ സജീവമായി ഉദ്ദേശിക്കുന്നവർ കൂടിയാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.