Timely news thodupuzha

logo

​ഗാസയിൽ അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ ഇനിയും കുരുന്നു ജീവനുകൾ പൊലിയുമെന്ന് അബു സഫിയ്യ

ഗാസ സിറ്റി: അടിയന്തര സഹായം എത്തിച്ചില്ലെങ്കിൽ ഗാസയിൽ ഇനിയും ഒട്ടനവധി കുരുന്നുജീവനുകൾ പൊലിയുമെന്ന മുന്നറിയിപ്പുമായി വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ആശുപത്രി മേധാവി ഹൊസ്സം അബു സഫിയ്യ.

കൊടുംപട്ടിണിയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുമെന്നും ആശുപത്രി സേവനങ്ങൾ എല്ലാം നിലച്ചതായും അദ്ദേഹം മാധ്യമ അഭിമുഖത്തിൽ പറഞ്ഞു.
അതിനിടെ, വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന്‌ കുട്ടികളുമുണ്ട്‌.

ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സിന്റെ പ്രവർത്തകർ തങ്ങിയ കെട്ടിടത്തിലേക്കായിരുന്നു ആക്രമണം.24 മണിക്കൂറിനിടെ മുനമ്പിൽ 34 പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട ഗാസനിവാസികളുടെ എണ്ണം 37,266 ആയി.

ഗാസ മുനമ്പിന്റെ തെക്കേ അറ്റമായ റാഫയിലേക്കുള്ള കടന്നാക്രമണം ശക്തമാക്കിയ ഇസ്രയേൽ സൈന്യം, നഗരത്തിലെ പ്രധാന പള്ളിയെ ‘ഹോട്ടൽ’ആക്കി.

പലസ്തീൻകാരെ കൊന്നൊടുക്കുന്ന സഹപ്രവർത്തകർക്ക്‌ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥലമായാണ് മോസ്ക്‌ ഉപയോഗിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ സൈനികരാണ് പുറത്തുവിട്ടത്‌.

മെയ്‌ 22ന്‌ എടുത്തതെന്ന്‌ കരുതപ്പെടുന്ന വീഡിയോ ലോകമെങ്ങും പ്രചരിച്ചു. മോസ്കിനുള്ളിലെ വലിയ മേശകളിൽ സൈനികർ സഹപ്രവർത്തകർക്കായി വിവിധയിനം ഭക്ഷണസാധനങ്ങൾ വിളമ്പിവയ്ക്കുന്നതാണ്‌ ദൃശ്യത്തിലുള്ളത്‌.

Leave a Comment

Your email address will not be published. Required fields are marked *