കോഴിക്കോട്: വടകരയിൽ തെരുവ് നായ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. വടകര ഏറാമലയില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഒരു നായ തന്നെയാണ് 15ളം പേരെ കടിച്ചത്. അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളെയാണ് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കടിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചവരെയും നായ കടിക്കുകയായിരുന്നു.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര ജില്ല ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. ആക്രമിച്ച തെരുവ് നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന ഭയത്തിലാണ് നാട്ടുകാരും പഞ്ചായത്തും.