തൊടുപുഴ: ഒളിമ്പിക്സ് ഡേയുടെ പ്രചാരണാർത്ഥം തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ സബ് ജൂനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ജൂൺ 19ന് രാവിലെ 8.30ന് സോക്കർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കും. മത്സരത്തിന്റെ ഉദ്ഘാടനം ദ്രോണാചാര്യ കെ.പി തോമസ് മാഷ് നിർവ്വഹിക്കും. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ ടീമുകൾ അതാത് സ്കൂളുകളുടെ പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ ഡീറ്റെയിൽസുമായി എത്തിച്ചേരുക. മത്സരാർത്ഥികൾ 1/1/2010ന് ശേഷം ജനിച്ചവരായിരിക്കണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാം: 8606364223/9645740487.