തൊടുപുഴ: മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിലെ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ ആഘോഷിക്കും.
ഇടവക ദിനമായ ഒന്നാം തീയതി വൈകിട്ട് അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദ്ദീഞ്ഞ്, വി. കുർബാന, കലാസന്ധ്യ. രണ്ടിന് രാവിലെ ആറിന് വി. കുർബാന, നൊവേന, ഏഴിന് വി. കുർബാന, ദിവ്യകാരുണ്യ ആശീർവാദം, വൈകിട്ട് അഞ്ചിന് ലദ്ദീഞ്ഞ്, നൊവേന, 5.15ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. ജോർജ്ജ് മാമ്മൂട്ടിൽ നയിക്കും, റവ. ഫാ. ജോർജ്ജ് മാറാപ്പിള്ളിൽ സന്ദേശം നൽകും, ഏഴിന് തിരിപ്രദക്ഷിണം. ദുക്റാന ദിവസമായ മൂന്നിന് രാവിലെ ആറ്, 7.15, 8.30 സമയങ്ങളിൽ വി. കുർബാന, 10.15ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. ആന്റണി ഞാലിപ്പറമ്പിൽ നയിക്കും, റവ. ഫാ. ആന്റണി പുത്തൻകുളം സന്ദേശം നൽകും, തുടർന്ന് പ്രസുദേന്തി വാഴ്ച, ഉച്ചക്ക് 12.15ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, ഒന്നിന് ഊട്ടുനേർച്ച വെഞ്ചിരിപ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് പള്ളി വികാരി വെരി. റവ. ഫാ. മാത്യൂസ് മാളിയേക്കൽ, അസി. വികാരി. റവ. ഫാ. ആൻഡ്രൂസ് മൂലയിൽ, കൈക്കാരന്മാരായ ജെയിംസ് മുണ്ടുനടയിൽ, ജോണി അടിച്ചിലാംമാക്കൽ, ഷൈസൺ വലരിയിൽ എന്നിവർ അറിയിച്ചു.
കൂടാതെ തിരുനാൾ ദിവസങ്ങളിൽ അമ്പ്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്നും തിരിപ്രദിക്ഷണത്തിന് തിരികൾ കൊണ്ടു വേരേണ്ടതാണെന്നും വ്യക്തമാക്കി.