അടിമാലി: കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് പറ്റി. വാളറ കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. ആനയെ കണ്ട് ഓടിയ പ്രശാന്തിന്റെ പിറകെ ആന ഓടിയെത്തുകയായിരുന്നു. കുളമാംകുഴിയിൽ താമസക്കാരനായ പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്നലെ മറിച്ചിട്ട പന ആന ഭക്ഷിച്ചു കൊണ്ട് നിൽക്കുമ്പോൾ അതറിയാതെ അതുവഴി വന്ന പ്രശാന്തിനെയാണ് ആന ഓടിച്ചത് . ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രശാന്ത് വീഴുകയായിരുന്നു. അദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.