കൊച്ചി: നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ സിദ്ദിക് അന്തരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസമാണ് മരണ കാരണം എന്നാണ് വിവരം. കൊച്ചി പടമുകളിലെ വീട്ടിലേക്കാവും മൃതദേഹം കൊണ്ടുവരിക. തുടർന്ന് നാലിന് പടമുകൾ പള്ളിയിൽ കബറടക്കം.