ആലപ്പുഴ: ആറാട്ട് വഴിയിൽ മതിൽ ഇടിഞ്ഞ് വീണ് 14 വയസുകാരൻ മരിച്ചു. അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വീടിന് സമീപത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.