ചെന്നൈ: അധ്യാപകൻറെ ക്രൂര മർദനത്തിൽ ആറാം ക്ലാസുകാരൻറെ തലയോട്ടി പൊട്ടി. തമിഴ്നാട് ആഗാരം സർക്കാർ സ്കൂളിലെ ദളിത് വിദ്യാർഥിയായ എം. സാധുസുന്ദറാണ് അധ്യാപകൻറെ ക്രൂര മർദനത്തിന് ഇരയായത്. സ്കൂളിലെ കായികാധ്യാപകനായ സെംഗെനിയാണ് കുട്ടിയെ മർദിച്ചത്. മുളവടി ഉപയോഗിച്ച് കുട്ടിയുടെ തലയിൽ നിരവധി തവണ ആഞ്ഞടിക്കുകയായിരുന്നു അധ്യാപകൻ.
മർദനത്തിൽ ബോധരഹിതനായ കുട്ടിയെ അടുത്തുളള രണ്ട് ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും അവർ കൈയൊഴിയുകയാണ് ഉണ്ടായത്. തുടർന്ന് പുതുച്ചേരി ജിപ്മറിൽ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കുകയാണ് ചെയ്തത്. സംഭവത്തിൽ അധ്യാപകനെതിരെ ഇത് വരെ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.