തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ പെരുമാറ്റത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് ഉയർന്ന വിമർശനം.
ഇങ്ങനെ മുന്നോട്ട് പോയാൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൈവരിച്ച വളർച്ചയും സി.പി.എം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബി.ജെ.പി വളർച്ച തടയാതെ മുന്നോട്ട് പോകാനാകില്ലെന്ന് യോഗം വിലയിരുത്തി.