തൊടുപുഴ: സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഒരിക്കലും ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് ഇടുക്കി ജില്ലയിലെ മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ. ഡോക്ടേഴ്സ് ഡേയിൽ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി നൽകിയ ആദരവിൽ മറുപടി പ്രസംഗം നൽകുകയായിരുന്നു അദ്ദേഹം. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രതിബന്ധതയാണ് റെഡ് ക്രാസിനെ ഈ ആദരവിന് പ്രേരിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടികാട്ടി കമ്മറ്റിയംഗങ്ങളായ പി.എസ് ഫോഗീന്ദ്രൻ, അഡ്വ. ജോസ് പാലിയത്ത്, കെ.എം മത്തച്ചൻ, ജെയിംസ് മാളിയേക്കൽ, അജിത് കുര്യൻ, ജേക്കബ് തോട്ടുപുറം തുടങ്ങിയവർ സംസാരിച്ചു.