ഉപ്പുതോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുതോട്, ചിറ്റടിക്കവല വാർഡ് കൺവെൻഷൻ നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ സംഘടിപ്പിക്കും. പ്രകടനത്തിന് ശേഷം ആരംഭിക്കുന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ്മാരായ റോയി ജോർജ് പതാക ഉയർത്തും. കൺവെൻഷനിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ആദ്യകാല കുടിയേറ്റ കർഷകരേയും ആദരിക്കും.
റെജി എൻ.എസ് അധ്യക്ഷത വഹിക്കും. ഡി.സി.സി മെമ്പർ ജോസഫ് മാണി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് ജോസഫ്, മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ, ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ കല്ലുങ്കൽ, തങ്കച്ചൻ അമ്പാട്ടുകുഴി, ബേബി ചൂരക്കുഴി, സിബി കുളത്തിങ്കൽ എന്നിവർ സംസാരിക്കും.