Timely news thodupuzha

logo

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു

കാസർകോട്: നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊലീസ് വധശ്രമത്തിനും കേസെടുത്തു. അതേസമയം, വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

154 പേർക്കാണ് നീലേശ്വരം അപകടത്തിൽ പൊള്ളലേറ്റത്. ഇതിൽ 98 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് സർക്കാർ അറിയിച്ചു. അഞ്ഞൂറ്റമ്പലം വീരർകാവിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് പടക്കപ്പുരയ്ക്കു തീപിടിച്ചത്.

പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് തന്നെയാണ് പടക്കങ്ങൾ പൊട്ടിച്ചിരുന്നത്. ഇതിൽ നിന്നുള്ള തീപ്പൊരി വീണ് പടക്കശേഖരം പൊട്ടിത്തറിക്കുകയായിരുന്നു.

തെയ്യം കാണാനും അനുഗ്രഹം തേടാനുമായി വൻ ജനക്കൂട്ടമാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകട​ വ്യാപ്തി വർധിപ്പിച്ചു. പരുക്കേറ്റവരെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

വെടിക്കെട്ടിന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *