Timely news thodupuzha

logo

ടൂറിസം മേഖലയ്ക്ക് താങ്ങായി പ്രവർത്തിക്കും; കെ.എച്ച്.എഫ്.എ

തൊടുപുഴ: ടൂറിസം മേഖലക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇടുക്കി കുളമാവിൽ നടന്ന നേതൃത്വ ക്യാമ്പിലാണ് ആവശ്യം ഉയർന്നത്. ജില്ലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ലാത്ത അവസ്ഥയാണ്. തൊടുപുഴയിൽ ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള മലങ്കര ജലാശയത്തിൽ മാട്ടുപ്പെട്ടിയിലേപോലെ പെഡൽ ബോട്ടുകളും, സ്പീഡ് ബോട്ടുകളും സാധ്യമാക്കാവുന്നതാണ്.

ടൂറിസം മേഖലയിൽ പ്രകടമായ മാറ്റം വരുത്തുന്നതിലേക്കായി വിവിധ സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും കെ.എച്ച്.എഫ്.എ നേതൃത്വം കൊടുക്കുമെന്ന് ക്യാമ്പിൽ തീരുമാനമെടുത്തു. കെ.എച്ച്.എഫ്.എ പ്രസിഡൻ്റ് എം.എൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അബ്‌ദുൾ സലിം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ നാഖൂർ ഖനി, ഡോണി കട്ടക്കയം, അനിൽകുമാർ പി.കെ, വി.എൻ ഷമീർ, ജോസ്ലറ്റ് മാത്യു, രാജി കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രശസ്ത മോഡറേറ്ററായ ബെന്നി കുര്യൻ ക്ലാസ് നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *