ഇടുക്കി: ചെറുതോണിയിൽ വെച്ച് നടക്കുന്ന സംസ്ഥാന വനിതാ, പുരുഷ വിഭാഗം ഗുസതി മത്സരത്തിന് മുന്നോടിയായി ലോഗോ പ്രകാശനം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഐ.എ.എസ് നിർവഹിച്ചു. നവംബർ ഒന്ന് മുതൽ മൂന്ന് വരെ ചെറുതോണി ടൗൺ ഹാളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ റസ്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ, റസ്ലിംഗ് ഫെഡഡറേഷൻ ഓഫ് ഇന്ത്യ മുൻ സെക്രട്ടറി ജനറൽ വി.എൻ പ്രസൂദ്, വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായ പി രാജൻ, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, സിജി ചാക്കോ, പി.ജെ ജോസഫ്, ജോൺ കുത്തനാപ്പിളിൽ, ബിനോയ് വാട്ടപ്പിള്ളിൽ, ബി രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന ഗുസ്തി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
