ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ദീപാവലി വേളയിൽ 28 ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനുള്ള തായാറെടുപ്പിലാണ് ഉത്തർ പ്രദേശ് സർക്കാർ.
രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്. ഈ ഉത്സവത്തിന് ദൈവികതയും മഹത്വവുവും നൽകാനുള്ള ശ്രമത്തിലാണെന്ന് യു.പി സർക്കാർ വ്യക്തമാക്കി. അതിന് പുറമേ മറ്റൊരു റെക്കോഡിന് കൂടി ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സരയൂ ഘട്ടിൽ 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയുന്ന ചടങ്ങുകൂടി ദീപോത്സവത്തോടനുബന്ധിച്ച് നടക്കും.
വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി കലാകാരന്മാരാണ് അയോധ്യയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പരിപാടിയിൽ പങ്കെടുക്കും.