കോഴിക്കോട്: കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുത്തലത്ത് ദാമോദരൻ നമ്പ്യാരുടെ മകൾ ലേഖ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഭർത്താവ് രവീന്ദ്രൻ പൊലീസിൽ മൊഴി നൽകിയ ഇയാൾ പൊലീസിൽ കീഴടങ്ങി.
കൊലനടത്താൻ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചരുന്നോ എന്നതടക്കം പൊലീസ് പരിശേധിച്ച് വരികയാണ്. എന്നാൽ താൻ ഒറ്റയക്കാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്യതുവരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.