കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിൻറെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. ഡോ. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതല്ല. ഒരു സ്ഥലത്തു നിന്നും മർദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആ നേരത്തുണ്ടായ പ്രത്യേക മാനസികാവസ്ഥയിലായിരുന്നു എന്നും സന്ദീപ് ഹർജിയിൽ സൂചിപ്പിക്കുന്നു.
കൃത്യസമയത്ത് നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താമായിരുന്നു. അതിനാൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും, ചികിത്സാപിഴവ് ആണ് മരണകാരണണെന്നും സന്ദീപ് വാദിച്ചു. എന്നാൽ സന്ദീപിൻറെ വാദങ്ങൾ നിരസിച്ച കോടതി വിടുതൽ ഹർജി തള്ളുകയായിരുന്നു.