ഇടുക്കി: ന്യൂനപക്ഷ കമ്മീഷന്റെ ജില്ലയിലെ സിറ്റിങ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി ഹർജികൾ പരിഗണിച്ചു. മൂന്ന് പരാതികളാണ് പരിഗണയ്ക്കായി എത്തിയത്. താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി പോതമേട് സ്വദേശിനി നൽകിയ പരാതി പരിഗണിച്ച് കമ്മീഷൻ ഒരാഴ്ചയ്ക്കുള്ളിൽ സർവ്വേ സ്കെച്ച് സമർപ്പിക്കുവാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കവുമായി ബന്ധപ്പെട്ട് കോടാലിപ്പാറ സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷികളായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ , എന്നിവർ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി അടുത്ത സിറ്റിംങിലേക്ക് മാറ്റി.ബന്ധുക്കൾ തമ്മിലുള്ള വസ്തു സംബന്ധമായ തർക്കത്തിൽ പോലീസ് അധികാരികൾ നടപടി സ്വീകരിക്കുന്നില്ലായെന്ന ഉടുമ്പന്നൂർ സ്വദേശിയുടെ പരാതി പരിഗണിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകി.
ന്യുനപക്ഷകമ്മീഷൻ സിറ്റിങ്ങ് നടത്തി
