വണ്ടിപ്പെരിയാർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനങ്ങൾ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞെങ്കിലും ഡോക്ടർമാരുടെ സേവനങ്ങളും കിടത്തി ചികിൽസയും ആരംഭിക്കാതെ പിന്നോട്ടില്ലെന്ന് സമര നേതാക്കൾ. കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസിലെ നിരവധി സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ആരംഭിച്ച റിലേ ഉപവാസ സഹന സമരം 12 ദിനങ്ങൾ പിന്നിട്ടു. മ്ലാമല 21, 22 വാർഡുകളെ പ്രധിനിധീകരച്ച് നടന്ന 11ആം ദിന റിലേ ഉപവാസ സമരം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷാ സോമൻ ഉദ്ഘാടനം ചെയ്തു.
വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനങ്ങളും കിടത്തി ചികിൽസയും, മന്ത്രിയുടെ വാക്ക് നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ
