മലപ്പുറം: നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്ന് പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യ വകുപ്പിന്‍റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹ സന്ദര്‍ശന സര്‍വേ നടത്തി.