കൊച്ചി: കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹേഷ് കുമാറാണ് ഭാര്യ തമിഴ്നാട് തെങ്കാശി സ്വദേശിയായ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്. ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡീപ്പിക്കുകയും തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു.
വീടിനടുത്തുള്ള ജാതിത്തോട്ടത്തിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തി. പൊലീസിൻറെ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതകം പുറത്തുവരുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിനു പുറമേ മറ്റു വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.