അരിക്കുഴ: ജെ.സി.ഐ അരിക്കുഴയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ ഐ.എം.എയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്‍റ് ജെറിന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിറ്റോ ജോണ്‍സണ്‍, പ്രോഗ്രാം ഡയറക്ടര്‍മാരായ അഖില്‍ സുഭാഷ്, ജോളി ജോര്‍ജ്ജ്, സുരേഷ് ബാബു, അജോ ഫ്രാന്‍സിസ്, ഷിജോ ജോയ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ നടന്ന ക്യാമ്പില്‍ 25 ഓളം പേര്‍ രക്തം ദാനം ചെയ്തു.