Timely news thodupuzha

logo

അര്‍ജുനെ കണ്ടെത്താനായുള്ള തെരച്ചിലിൽ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൈന്യം

ബാംഗ്ലൂർ: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനായുള്ള തെരച്ചിലിൽ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൈന്യം.

ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് റോഡിൽ നടത്തിയ റഡാർ സെർച്ചിൽ സിഗ്നൽ ലഭിച്ചു. ആദ്യത്തേത് കൂടാതെ മറ്റ് രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം.

അര്‍ജുന്‍റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. ലഭിച്ച സിഗ്നല്‍ അര്‍ജുന്‍റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യ സംഘത്തിന്‍റെ നിഗമനം.

എന്നാൽ ഇത് ലോറിയുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി ആഴത്തില്‍ കുഴിച്ച് പരിശോധന നടത്തുകയാണ്.

റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താന്‍ സൈന്യം നീങ്ങുന്നതിനു തൊട്ടു മുന്‍പായാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചത്. രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.

ഇതിനിടെ, ഷിരൂരില്‍ കനത്തമഴയും കാറ്റും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇത് അവഗണിച്ചാണ് സൈന്യം അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുന്നത്.

ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍, തെരക് ലൊക്കേറ്റര്‍ 120 – ഉപകരണവും ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. 15 അടി താഴ്ചയിലുള്ള ലോഹ വസ്തുക്കള്‍ പോലും കണ്ടെത്താന്‍ ശേഷിയുള്ള റഡാറുകളാണ് ഇവ.

Leave a Comment

Your email address will not be published. Required fields are marked *