ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിൻറെ ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും, വന്നിരിക്കും. എന്നാൽ സംസ്ഥാനം കൃത്യമായി സ്ഥലം ഏറ്റെടുത്ത് തരണം. കോഴിക്കോട് കിനാലൂരിൽ ഏറ്റെടുത്ത 150 ഏക്കർ സ്ഥലം മാത്രം മതിയാകുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക്ക് ഏത് തരത്തിലുള്ള തലോടലാണ് കേന്ദ്ര ബജറ്റ് നൽകിയത്. കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ. ഫിഷറീസ് ഇല്ലേ. വസ്തുതകൾ പരിശോധിക്കൂവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.