കൊച്ചി: ഭർതൃ ഗൃഹത്തിൽ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വധുവിന് നൽകുന്ന പണവും സ്വർണവും കൃത്യമായി രേഖപ്പെടുത്തണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി.
എറണാകുളം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ കമ്മിഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. വിവാഹ ബന്ധങ്ങൾ ശിഥിലമാകുന്നതോടെ വിവാഹത്തിന് നൽകിയ പണവും സ്വർണവും തിരികെ ലഭിക്കണമെന്ന ആവശ്യവുമായാണ് ഭൂരിപക്ഷം സ്ത്രീകളും കമ്മിഷന് മുന്നിൽ എത്തുന്നത്.
എന്നാൽ ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഉണ്ടാകാറില്ല. ഇക്കാരണത്താൽ തന്നെ പെൺകുട്ടികൾ പണവും സ്വർണവും തിരികെ ലഭിക്കുന്നത് എളുപ്പമാകാറുമില്ല.
അത്കൊണ്ട് വിവാഹസമയത്ത് പെൺകുട്ടിക്ക് നൽകുന്ന ആഭരണങ്ങളും പണവും കൃത്യമായി നിയമപരമായി രീതിയിൽ രേഖപ്പെടുത്തണമെന്നും അവർ പറഞ്ഞു.