Timely news thodupuzha

logo

വയനാട് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം, ജില്ലയിലെ 3 സ്കൂളുകള്‍ക്ക് അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഉള്‍പ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, പുത്തുമല യു.പി സ്കൂള്‍, മുണ്ടക്കൈ യു.പി സ്കൂള്‍ തുടങ്ങിയ സ്കൂളുകൾക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.

മേപ്പാടി, മുണ്ടക്കൈ മേഖലയിൽ ഞായറാഴ്ച രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി.

ഈ സാഹചര്യത്തിലാണ് ഈ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്. സംസ്ഥാനത്തെ മറ്റെവിടെയും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *