കൊച്ചി: ബജറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില വീണ്ടും ഉണർന്നു. ഇന്ന്(29/07/2024) പവന് 120 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 6340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില. സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ 23 മുതൽ സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു. 4600 രൂപയോളമാണ് കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്.
സ്വർണ വിലയിൽ വർധന
