Timely news thodupuzha

logo

മുംബൈ – ഹൗറ എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടം 2 പേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ ട്രെയിൻ പാളം തെറ്റി. മുംബൈ ഹൗറ – സി.എസ്.എംടി എക്‌സ്പ്രസിൻറെ 18 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ 2 പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പുലർച്ചെ 3.45 ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബുവിന് അടുത്തായിരുന്നു അപകടമുണ്ടായത്. പാളം തെറ്റിയ 18 കോച്ചുകളിൽ 16 എണ്ണത്തിലും യാത്രക്കാരുണ്ടായിരുന്നു.

അതേസമയം, ഒരു ഗുഡ്‌സ് ട്രെയിനും ഇവിടെ പാളം തെറ്റിയിട്ടുണ്ടെന്നും എന്നാൽ രണ്ടും ഒരേ സമയത്ത് സംഭവിച്ചതാണോ എന്നതിൽ വ്യക്തതയില്ലെന്നും റെയിൽവേ മുതിർന്ന ഉദ്യോഗസ്ഥൻ ഓം പ്രകാശ് ചരൺ അറിയിച്ചു.

അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ചില ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തതായി റെയിൽവേ അറിയിച്ചു.

പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻറെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *